ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബംഗളൂരു സിറ്റിയുടെ കീഴില്‍ സഫീന ഗാർഡൻ, ബേഗൂർ, കെ.ആർ പുരം, നാഗർഭാവി എന്നിവിടങ്ങളിൽ വിപുലമായ പെരുന്നാള്‍ നമസ്കാര സൗകര്യം ഒരുക്കും. ബലിപെരുന്നാൾ ദിനമായ വ്യാഴാഴ്ച രാവിലെ 8.30ന് ശിവാജി നഗർ കോൾസ് പാർക്കിന് സമീപം സഫീന ഗാർഡനിൽ മസ്ജിദുർ റഹ്മ സംഘടിപ്പിക്കുന്ന ഈദ്ഗാഹിൽ പ്രമുഖ പണ്ഡിതനും മസ്ജിദു റഹ്മ ഖത്തീബുമായ കെ.വി. ഖാലിദ് നേതൃത്വം നൽകും. ബേഗൂരിലെ ആർ.എൻ. ഗോൾഡ് പാലസിൽ നടക്കുന്ന ഈദ്ഗാഹിൽ രാവിലെ എട്ടിന് നടക്കുന്ന പെരുനാൾ നമസ്കാരത്തിന് പി.വൈ. സൈഫുദ്ദീൻ നേതൃത്വം നൽകും.
കെ.ആർ. പുരത്തെ ന്യൂ ലൈറ്റ് ലാൻഡ്മാർക്കില്‍ നടക്കുന്ന ഈദ്ഗാഹിൽ രാവിലെ എട്ടിന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. റമിസ് വല്ലപ്പുഴ നേതൃത്വം നൽകും. നൈസ് നഗർഭാവി ഈദ്ഗാഹിൽ രാവിലെ എട്ടിന് പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ല ഹനീഫ് നേതൃത്വം നൽകും. ഈദ് ഗാഹുകളില്‍ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.