Posted On
date_range Updated On
date_range കർണാടകയോട് അനീതി കാണിച്ചു -ഡി.കെ. ശിവകുമാർ
ബംഗളൂരു: വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കർണാടകയോട് കേന്ദ്രസർക്കാർ അനീതി കാണിച്ചെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഏറെ ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് കുറച്ചെങ്കിലും ഫണ്ട് അനുവദിച്ചത്. ഏറ്റവും ദയനീയമായ കാര്യം ബി.ജെ.പി അത് തങ്ങളുടെ വിജയമായിട്ടാണ് കാണുന്നത്.
18,000 കോടി രൂപ ചോദിച്ചിട്ട് 3700 കോടി മാത്രമാണ് അനുവദിച്ചത്. ബി.ജെ.പി കർണാടകയോട് അനീതി കാണിക്കുകയാണ് ചെയ്തത്. ഇതംഗീകരിക്കാൻ കഴിയില്ല. എം.എൽ.എമാരെയും മന്ത്രിമാരെയും കൂട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.