പാലക്കാട് ഫോറം ബംഗളൂരുവിന്റെ ഡോ. അബ്ദുൽ കലാം വിദ്യ യോജന സ്വാതന്ത്ര്യദിന ക്വിസ്
മത്സര വിജയികൾ
ബംഗളൂരു: പാലക്കാട് ഫോറം ബംഗളൂരുവിന്റെ ഡോ. അബ്ദുൽ കലാം വിദ്യ യോജന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ജലഹള്ളിയിലെ അശോക ഇന്റർനാഷനൽ സ്കൂൾ ഒന്നാമതായി.
സെന്റ് മേരീസ് സ്റ്റേറ്റ് സ്കൂൾ ദാസറഹള്ളി രണ്ടാം സ്ഥാനവും ലോഡ്സ് അക്കാദമി യശ്വന്തപുരം മൂന്നാം സ്ഥാനവും നേടി. കെരഗുഡധഹള്ളിയിലെ ശ്രീ അയ്യപ്പ സി.ബി.എസ്.ഇ സ്കൂളിൽ പാലക്കാട് ഫോറം അധ്യക്ഷൻ ആർ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മത്സരത്തിൽ ജവഹർലാൽ നെഹ്റു പ്ലാനറ്റേറിയം ഡയറക്ടർ ഡോ. ഗുരുപ്രസാദ് മുഖ്യാതിഥിയായി.
26 ഹൈസ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഡോ. ലേഖ കെ. നായർ ക്വിസ് മാസ്റ്റർ ആയി. ശ്രീ അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ ജെ.സി. വിജയൻ, എം.എൻ. കുട്ടി, സി. ഗോപിനാഥ്, ശ്രീ അയ്യപ്പ സ്കൂൾ ഹെഡ്മിസ്ട്രസ് അമിതാ റാവു എന്നിവർ അതിഥികളായി.
പാലക്കാട് ഫോറം ഭാരവാഹികളായ ശശിധരൻ പതിയിൽ, കെ.ഡി. സുരേഷ്, ശിവദാസ് വി. മേനോൻ, സുമേഷ്, വി.കെ. ശ്രീഹരി, സി.പി. മുരളി, സുരേന്ദ്രൻ നായർ, രവീന്ദ്രൻ നായർ, പി. കൃഷ്ണകുമാർ, രാജേഷ് വെട്ടംതൊടി, മനോജ് കുമാർ, പ്രമോദ്, ബാബു സുന്ദർ, മഹിളാ വിഭാഗം ഭാരവാഹികളായ ഉഷ ശശിധരൻ, ബിന്ദു സുരേഷ്, ശ്രുതി പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.