മാറത്തഹള്ളി എഡിഫിസ് വൺ കെട്ടിടത്തിലെ ഇ- വൺ
ബാങ്ക്വറ്റ് ഹാൾ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: മാറത്തഹള്ളി എഡിഫിസ് വൺ കെട്ടിടത്തിൽ സംവിധാനിച്ച ഇ- വൺ ബാങ്ക്വറ്റ് ഹാൾ വിവിധ എൻ.ജി.ഒ പ്രതിനിധികളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിൽ തുറന്നു. അക്വുറ ഹോസ്പിറ്റൽ എം.ഡി ഡോ. താഹ മതീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആർക്കിടെക്റ്റ് ഷമീർ മുഹമ്മദ് ഹിറാ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചരിത്രവും പദ്ധതികളും വിശദീകരിച്ചു. തനിമ ടീമിന്റെ ഗസൽ സന്ധ്യ പരിപാടിക്ക് മിഴിവേകി. എഡിഫിസ് വൺ സി.ഇ.ഒ ഷംസീർ വടകര സ്വാഗതവും എച്ച്.എഫ്.ടി സെക്രട്ടറി സാബു ഷഫീക് നന്ദിയും പറഞ്ഞു.
നഗരത്തിലെ സാമൂഹിക സേവന രംഗത്തു മുമ്പിൽ നിൽക്കുന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിൽ സംവിധാനിച്ച ഹാൾ 300ൽ ലേറെ പേർക്ക് ഒരേസമയം ഇരിക്കാനുള്ള സൗകര്യമുള്ളതാണ്. സെമിനാറുകൾ, ട്രെയിനിങ് പരിപാടികൾ, കോർപറേറ്റ് മീറ്റ്സ്, വിരുന്നുകൾ, എൻ ജി ഒ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ഉതകുന്ന ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് എഡിഫിസ് വൺ സെക്രട്ടറി ഹംസകുഞ്ഞ് അറിയിച്ചു. ഫോൺ: 6360116360.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.