കെ.എൻ.സാമ്രാട്ട്, ഭാര്യ ഇന്ദ്രാണി, അറസ്റ്റിലായ മകൻ തേജസ്

ഭർത്താവി​േൻറയും മക​േൻറയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കി; ഹൃദയാഘാതത്തിൽ ഭർത്താവും മരിച്ചു

ബംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഈ വിവര അറിഞ്ഞ് ഭർത്താവ് ഹൃദയാഘാതത്തിൽ മരിച്ചു.

മൈസൂറു വിദ്യാനഗർ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്.സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസിൽ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും റിമാൻഡിലാണ്.ഇതേത്തുടർന്ന് മാനസികമായി തകർന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പൊലീസി​​െൻറ പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടർന്ന് ജയിലിൽ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.

Tags:    
News Summary - Husband and son arrested: woman dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.