ബംഗളൂരു കെ.ആർ പുരം താലൂക്ക് ഓഫിസിനു മുന്നിൽ മനുഷ്യച്ചങ്ങലക്ക് മുമ്പായി നടന്ന
പ്രതിഷേധ യോഗം
ബംഗളൂരു: സൗഹാർദ കർണാടകയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കർണാടകയിൽ മതസൗഹാർദം കാത്തുരക്ഷിക്കാനും ഭരണഘടനയും ഭരണഘടന അവകാശങ്ങളും നിലനിർത്താനും മനുഷ്യച്ചങ്ങല തീർത്തു.
ബംഗളൂരുവിൽ കെ.ആർ പുരം താലൂക്ക് ഓഫിസിനു മുന്നിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ കെട്ടിട തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഫാക്ടറി തൊഴിലാളികളും മറ്റു സാമൂഹിക സംഘടന പ്രവർത്തകരും കണ്ണികളായി. മനുഷ്യച്ചങ്ങല തീർക്കുന്നതിനു മുമ്പായി ചേർന്ന പ്രതിഷേധ യോഗത്തിൽ സംഘടന നേതാക്കളായ സി. രമേശ്, മുനിരാജു, ഗോപാലഗൗഡ, ശരണപ്പ, നഞ്ചെഗൗഡ എന്നിവർ സംസാരിച്ചു. സി. കുഞ്ഞപ്പൻ, എ. ഗോപിനാഥ്, ഗായത്രി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.