ബംഗളൂരു ഹിറ മോറൽ സ്കൂൾ ഹിഫ്ദ് അക്കാദമിയുടെ കീഴിൽ വയനാട് പിണങ്ങോട് ഉമ്മുൽ
ഖുറാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ത്രിദിന റസിഡൻഷ്യൽ ക്യാമ്പിൽനിന്ന്
ബംഗളൂരു: ബംഗളൂരു ഹിറ മോറൽ സ്കൂൾ ഹിഫ്ദ് അക്കാദമിയുടെ കീഴിൽ സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു.വയനാട് പിണങ്ങോട് ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പീസ് വില്ലേജ് സന്ദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.
വിവിധ സെഷനുകളിലായി എച്ച്.എം.എസ് പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ, ഉമ്മുൽ ഖുറാ സ്ഥാപകൻ കെ. ശാക്കിർ, ഡോ. സുശീർ ഹസ്സൻ എന്നിവർ കുട്ടികളോട് സംവദിച്ചു.
സമാപന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്. എം.എസ് സെക്രട്ടറി ടി.കെ. സാജിദ്, ഹിഫ്ദ് അക്കാദമി തലവൻ എൻ. ഷഹബാസ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും അധ്യാപകരെ ആദരിക്കലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.