മൈസൂരുവിൽ അപകടത്തിൽപെട്ട കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range വിളക്കുകാലിൽ ഇടിച്ച് കാർ കത്തിനശിച്ചു
ബംഗളൂരു: മൈസൂരു ദത്തഹള്ളി ഔട്ടർ റിങ്റോഡിൽ വിളക്കുകാലിൽ ഇടിച്ച് കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കനകദാസ നഗർ സ്വദേശികളായ സി.എൻ. ചന്ദ്രു, എൻ. നേഹ എന്നിവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ 11 ഓടെയാണ് അപകടം. ദത്തഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ കാറിൽ തീ പടരുകയായിരുന്നു. കെ.ആർ ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.