Posted On
date_range Updated On
date_range വൈദ്യുതി ബന്ധം വിഛേദിച്ചില്ല; ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ഗ്രൂപ് ഓപ്പറേറ്റഡ് സ്വിച്ച് ഓഫാക്കാതെ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണിക്ക് നിയോഗിച്ചതിനെത്തുടർന്ന് മെസ്കോം ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉള്ളാൾ താലൂക്കിലെ ഉച്ചില നയപട്ടണയിൽ തിങ്കളാഴ്ച ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈൻമാൻ പിലാർ അംബിക റോഡിലെ ഷെയ്ഖ് സമീറാണ് (49) മരിച്ചത്. ഉച്ചില നയപട്ടണയിലെ ട്രാൻസ്‌ഫോർമറിലെ തകരാർ പരിഹരിക്കാൻ ഗ്രൂപ് ഓപ്പറേറ്റഡ് സ്വിച്ച് ഓഫാക്കിയിട്ടുണ്ടെന്ന് കരുതി അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സമീർ ട്രാൻസ്‌ഫോർമറിൽ കയറി.
ട്രാൻസ്‌ഫോർമർ അപ്പോഴും സജീവമായിരുന്നു. വൈദ്യുതാഘാതമേറ്റ അദ്ദേഹം നിലത്തുവീണു.ഗുരുതരാവസ്ഥയിൽ ദേർളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.