Posted On
date_range Updated On
date_range ഹാസനിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
ബംഗളൂരു: ഹാസനിൽ സഹോദരങ്ങളുൾപ്പെടെ കുടുംബത്തിലെ മൂന്നുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. ബേലൂർ നരസിപുര സ്വദേശികളായ ദീക്ഷിത് (10), സഹോദരി നിത്യശ്രീ (12), ബന്ധു കുസുമ (ആറ്) എന്നിവരാണ് മരിച്ചത്. മൂന്നുപേരും തടാകത്തിന് സമീപം കളിക്കുന്നതിനിടെ ഒരാൾ അബദ്ധത്തിൽ വെള്ളത്തിൽ വീണു.
ഇതേത്തുടർന്ന് മറ്റു രണ്ടുപേരും രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹലെബിഡ് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.