ബംഗളൂരു: വിനോദസഞ്ചാര വകുപ്പും വിജയനഗര ജില്ല ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂറിസം പ്രമോഷൻ പരിപാടിയായ ‘ഹംപി ഉത്സവ്’ ആരംഭിച്ചു. വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ അടക്കമുള്ളവർ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ കലാപരിപാടികള്‍, സംഗീതവിരുന്നുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയാണ് ഹംപി ഉത്സവിനോടനുബന്ധിച്ച് നടക്കുക. വിവിധമത്സരങ്ങള്‍, പുഷ്പമേള എന്നിവയുമുണ്ടാകും. ഹംപി ഉത്സവ് നഗരിയിലേക്ക് ഹൊസ്പേട്ടില്നിന്ന് കല്യാണ കര്‍ണാടക ആര്.ടി.സി പ്രത്യേക സർവിസുകള്‍ നടത്തും. ഹംപി ഉത്സവ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.