ബംഗളൂരു: ദി ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി(ജി.ബി.എ) ഭരണത്തിനായി 10 സോണുകള്‍ നിശ്ചയിച്ചു. ഓരോ കോർപറേഷനും ഒന്നു മുതല്‍ ആറു വരെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് സോണുകള്‍ വീതമാണ് ഉള്ളത്.
സി.വി രാമന് നഗര്‍, ഗാന്ധിനഗര്‍ (ബംഗളൂരു സിറ്റി സെന്‍ട്രല്‍ കോർപറേഷന്), മഹാദേവപുര, കെ.ആര് പുരം(ഈസ്റ്റ് കോർപറേഷന്), ജയനഗര്‍, ബൊമ്മനഹള്ളി (സൗത്ത്കോർപറേഷന്), ആര്.ആര് നഗര്‍, മല്ലേശ്വരം (വെസ്റ്റ് കോർപറേഷന്), ബ്യടാരണ്യപുര, യെലഹങ്ക (നോര്‍ത്ത് കോർപറേഷന്). ഓരോ സോണിനും നേതൃത്വം നല്‍കുന്നത് ഒരു കെ.എ.എസ് ഓഫിസറായ ജോയന്റ് കമീഷണറും ചീഫ് എൻജിനീയറുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.