ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മാ​പ്പി​ങ്ങു​മാ​യി സ​ര്‍ക്കാ​ര്‍

ബം​ഗ​ളൂ​രു: ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ലാ​ന്‍ഡ് മാ​പ്പി​ങ് ന​ട​ത്താ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഓ​പ​ണ്‍ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​യി​ലൂ​ടെ പ്ര​മു​ഖ ജി​യോ സ്പെ​ഷ​ല്‍ സം​ഘ​ട​ന​ക​ളാ​യ ആ​ൽ​ട്ടെ​ര,നി​യോ​ജി​യോ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ഗ​ദ​ഗ്, കൊ​പ്പ​ല്‍, കു​ട​ക്, ചാ​മ​രാ​ജ് ന​ഗ​ര്‍, ചി​ക്ക​മ​ഗ​ളൂ​രു, വി​ജ​യ​പു​ര, യാ​ദ്ഗി​ര്‍, ബി​ദ​ര്‍, ക​ല​ബു​റ​ഗി, റാ​യ്ചൂ​ര്‍ തു​ട​ങ്ങി ക​ര്‍ണാ​ട​ക​യി​ലെ 10 ജി​ല്ല​ക​ളി​ലാ​യി 68,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ര്‍ത്തു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 60 സ​ര്‍വേ ഗ്രേ​ഡ് പി.​പി.​കെ ഡ്രോ​ണു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ദി​വ​സം ശ​രാ​ശ​രി 1,75,000 ഏ​ക്ക​ര്‍ പ്ര​ദേ​ശം ഡ്രോ​ണു​ക​ള്‍ മാ​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തും . ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് പാ​ര്‍സ​ല്‍ മാ​പ്പു​ക​ള്‍ നി​ര്‍മി​ക്കാ​ന്‍ എ​സ്.​എ​സ്.​എ​ല്‍.​ആ​ര്‍ വ​കു​പ്പ് ഈ ​ഓ​ര്‍ത്തോ റെ​ക്റ്റി​ഫൈ​ഡ് ഇ​മേ​ജു​ക​ള്‍ ഉ​പ​യോ​ഗി​ക്കും. സ്ഥ​ല ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നും സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഈ ​ഡി​ജി​റ്റ​ല്‍ മാ​പ്പു​ക​ള്‍ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും.

Tags:    
News Summary - Government launches drone-based mapping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.