സ്കൂ​ളി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കി

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ ബേ​ഗൂ​ർ സു​ഭാ​ഷ് ന​ഗ​റി​ലെ ഉ​ർ​ദു സ്കൂ​ളി​ലേ​ക്ക് ബ​ഞ്ചും ഡ​സ്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി. 150ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​സ്കൂ​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ബ​ഞ്ചും ഡ​സ്കും ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തു പ്ര​കാ​ര​മാ​ണ് എ​ച്ച്.​ഡ​ബ്ല്യു.​എ സ​ഹാ​യം ഒ​രു​ക്കി​യ​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബേ​ഗൂ​ർ മു​ൻ കോ​ർ​പ​റേ​റ്റ​ർ ആ​ഞ്ജ​ന​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ അ​ക്രം പാ​ഷ, ല​ജി​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ അ​റി​യി​ച്ചു. രാ​വി​ലെ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് എ​ച്ച്.​ഡ​ബ്ല്യു.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ന് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​ർ, മ​ടി​വാ​ള ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ഹീം ത​റ​യി​ൽ, മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഫാ​സി​ൽ, സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

News Summary - Furniture was given to the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.