സം​വി​ധാ​യി​ക മി​റി​യം ചാ​ണ്ടി

‘ഫ്രം ​ദി ഷാ​ഡോ​സ്’​സി​നി​മ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും ഇ​ന്ന്

ബം​ഗ​ളൂ​രു: മി​റി​യം ചാ​ണ്ടി മേ​നാ​ച്ചേ​രി സം​വി​ധാ​നം ചെ​യ്ത ‘ഫ്രം ​ദി ഷാ​ഡോ​സ്’​സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും ഇ​ന്ന് ന​ട​ക്കും. ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ ആ​ൾ​ട്ട​ർ​നേ​റ്റി​വ് ലോ ​ഫോ​റ​ത്തി​ൽ രാ​ത്രി ഏ​ഴി​ന് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും.

പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​ന്ദ​ർ​ബ​നി​ലും ഇ​ന്ത്യ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ന​ട​ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന സി​നി​മ, മ​നു​ഷ്യ​ക്ക​ട​ത്തി​നി​ട​യി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നീ​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്നു. സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ച​ർ​ച്ച ന​ട​ക്കും.

News Summary - From the Shadows movie screening and discussion on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.