ബംഗളൂരു രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ സിൽവർ ജൂബിലി സമാപന ആഘോഷ പരിപാടികൾ ബംഗളൂരു അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ ഡോ. പീറ്റർ മച്ചാഡോ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളും സിൽവർ ജൂബിലി സമാപനവും നടന്നു.
കൃതജ്ഞതാ ബലിക്ക് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പ്രധാന കാർമികത്വവും മണ്ഡൃരൂപതാ വികാരി ജനറൽ മോൺ. ജയിംസ് കുന്നാംപടവിൽ, റവ. ഡോ. ജോർജ് കറുകപറമ്പിൽ, ഫാ. ജെറി പീടികവെളിയിൽ, ഫാ. ജിസ്മോൻ മരങ്ങാലി എന്നിവർ സഹകാർമികത്വവും വഹിച്ചു. കുർബാനക്ക് ശേഷം ബാൻഡ്, ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം മണ്ഡൃരൂപതാ ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി നടത്തി.
വാദ്യമേളങ്ങളുടെ പ്രകടനം നടന്നു. ജൂബിലി സമാപന സമ്മേളനം ബംഗളൂരു അതിരൂപതാ മെത്രാപ്പോലീത്ത റവ. ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു, മണ്ഡൃരൂപതാ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി.
ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ട് (ഡി.സി.ആർ.ഇ) സി.എ. സൈമൺ ജൂബിലി സുവനീർ പ്രകാശനം ചെയ്തു ഫാ. ബിബിൻ അഞ്ചെമ്പിൽ, വിസിറ്റേഷൻ സന്യാസ സമൂഹം മദർ ജനറൽ റവ. സി. ഇമ്മാക്കുലേറ്റ്, എം.ജെ. ജോസ് മാട്കുത്തിയേൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു.
ഫൊറോന വികാരി റവ ഫാ. ഷിനോജ് വെള്ളായിക്കൽ സ്വാഗതവും ജൂബിലി ജനറൽ കൺവീനർ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.