Posted On
date_range Updated On
date_range നാഷനൽ ലോ സ്കൂളിൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ബംഗളൂരു: നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിക്ക് (എൻ.എൽ.എസ്.ഐ.യു) കീഴിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അക്കാദമിക വർഷത്തിലേക്ക് ത്രിവത്സര എൽഎൽ.ബി, മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി, പിഎച്ച്.ഡി (ലോ), പിഎച്ച്.ഡി (ഇന്റർഡിസിപ്ലിനറി) എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 17ന് നടക്കുന്ന അഖിലേന്ത്യ നാഷനൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 24 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷ ഫോമിന് admission.nls.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.