ഡോ. എം.
അബ്ദുല്ല
സലീം
ബംഗളൂരു: നഗരത്തിൽ അഞ്ചു പുതിയ ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കൂടി വരുന്നു. ബെള്ളന്തൂർ, മഹാദേവപുര, ഹെന്നൂർ, തലഘട്ടപ്പാറ, ബ്യൂഡരഹള്ളി എന്നിവിടങ്ങളിലാണിത്. പുതിയ സ്റ്റേഷനുകൾ തുറക്കാനുള്ള നിർദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതായി ട്രാഫിക് സ്പെഷൽ കമീഷണർ ഡോ. എം. അബ്ദുല്ല സലീം പറഞ്ഞു. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്) ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമാറ്റിക് ചലാൻ സംവിധാനത്തിന്റെ രണ്ടാംഘട്ടമാണ് ഐ.ടി.എം.എസ്. നിലവിൽ ചലാൻ നടപടികൾ ഉദ്യോഗസ്ഥർ നേരിട്ടാണ് ചെയ്യുന്നത്. പുതിയ സംവിധാനത്തോടെ മനുഷ്യഇടപെടലില്ലാതെ ഇത് ചെയ്യാനാകും. ഏറെ സുതാര്യമായ സംവിധാനമായിരിക്കും ഇത്. ഐ.ടി.എം.എസ് സംവിധാനം ക്രമേണ എല്ലാ ട്രാഫിക് ജങ്ഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാസത്തിൽ 23,000 ഗതാഗതനിയമലംഘനങ്ങളാണ് രേഖപ്പെടുത്തപ്പെടുന്നത്. അത് 60,000 ആകാം. എന്നാൽ പൊതുജനബോധവത്കരണത്തിലൂടെ എണ്ണം 15,000 - 16,000 വരെ ആക്കി കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.