അ​റ​സ്റ്റി​ലാ​യ ഡോ. ​ശ്രീ​നി​വാ​സ​യും ഭ​ര​തും

പെൺ ഭ്രൂണഹത്യ: എസ്.പി.ജി ആശുപത്രിയിൽ ഈടാക്കിയിരുന്നത് അര ലക്ഷം വരെ

ബം​ഗ​ളൂ​രു: പെ​ൺ ഭ്രൂ​ണ​ഹ​ത്യ ന​ട​ക്കു​ന്നെ​ന്ന് ക​ണ്ടെ​ത്തി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്ത തി​രു​മ​ല​ഷെ​ട്ടി​ഹ​ള്ളി​യി​ലെ എ​സ്.​പി.​ജി ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത് 5,000 രൂ​പ മു​ത​ൽ 50,000 രൂ​പ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ഗ​ർ​ഭി​ണി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ഴ്സു​മാ​ർ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​ല്ലു​ക​യും അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​ക്കൊ​ണ്ടു​വ​ന്ന് സ്കാ​നി​ങ് ന​ട​ത്തി​യ ശേ​ഷം ഗ​ർ​ഭ​സ്ഥ ശി​ശു പെ​ൺ​കു​ഞ്ഞാ​ണെ​ങ്കി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ എ​സ്.​പി.​ജി ആ​ശു​പ​ത്രി ഉ​ട​മ​യെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പൊ​ലീ​സി​ന് ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഉ​ട​മ ഡോ. ​ശ്രീ​നി​വാ​സ​​യെ​യും റി​സ​പ്ഷ​നി​സ്റ്റ് ഭ​ര​തി​നെ​യും ക​ഴി​ഞ്ഞ​ദി​വ​സം മാ​ലൂ​രി​ൽ​വെ​ച്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 10ഓ​ളം ഭ്രൂ​ണ​ഹ​ത്യ അ​ര​ങ്ങേ​റി​യ​താ​യാ​ണ് പി​ടി​യി​ലാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്.

വി​വാ​ഹ​ത്തി​നു​മു​മ്പ് ഗ​ർ​ഭി​ണി​ക​ളാ​യ​വ​രെ​യും ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യി​രു​ന്ന​താ​യി ബം​ഗ​ളൂ​രു റൂ​റ​ൽ എ​സ്.​പി മ​ല്ലി​കാ​ർ​ജു​ന ബ​ള​ദ​ണ്ഡി പ​റ​ഞ്ഞു.

Tags:    
News Summary - Female feticide: SPG hospital used to charge up to half a lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.