ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗർ കരയോഗത്തിന്റെ 40ാ മത് കുടുംബ സംഗമം ഞായറാഴ്ച ലിംഗരാജപുരത്തുള്ള ശ്രീ സായി കലാമന്ദിറിൽ നടക്കും. മന്ത്രി കെ.ജെ. ജോർജ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.സി.എസ് പിള്ള അധ്യക്ഷത വഹിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് മങ്കര, പത്മനാഭറെഡ്ഡി, ചെയർമാൻ രാമചന്ദ്രൻ പാലേരി , ജന. സെക്രട്ടറി മനോഹര കുറുപ്പ് , ട്രഷറർ മുരളീധർ നായർ, ഐ.പി. രാമചന്ദ്രൻ എന്നിവർ അതിഥികളായിരിക്കും. വിവിധ കലാപരിപാടികൾക്കുപുറമെ വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന സംഗീതശിൽപം, ബിജു മാധവിന്റെ നേതൃത്വത്തിലുള്ള വയലിൻ ഫ്യൂഷൻ എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.