Posted On
date_range Updated On
date_range ബംഗളൂരു വിമാനത്തിൽ വിദേശ ഉരഗങ്ങൾ പിടിയിൽ
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോക്കിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് പാമ്പുകൾ ഉൾപ്പെടെ നിരവധി വിദേശ, സംരക്ഷിത ഉരഗങ്ങളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലഗേജ് പരിശോധനക്കിടെയാണ് പിടികൂടിയത്. യാത്രക്കാരന്റെ ലഗേജിനുള്ളിൽ പെട്ടികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇഴജന്തുക്കൾ. പിടിച്ചെടുത്ത ഉരഗങ്ങളെ തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.