Posted On
date_range Updated On
date_range വി.ഐ.ടി.എമ്മിൽ പരിസ്ഥിതി ദിന ചർച്ച
ബംഗളൂരു: ബംഗളൂരു വിശ്വേശ്വരായ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിന്റെ (വി.ഐ.ടി.എം) ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ‘പ്രകൃതിയെ അനുഭവിക്കുക’ എന്ന പേരിൽ ചർച്ച നടത്തുന്നു. രാവിലെ 11.15 മുതൽ വി.ഐ.ടി.എം ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിസ്ഥിതി ജൈവ ഗവേഷണ മേഖലയിലെ അശോക ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി. അശോക ട്രസ്റ്റ് സീനിയർ ഫെലോ ഡോ. ഗണേശൻ രംഗയ്യ സംസാരിക്കും. 12.15ന് പരിസ്ഥിതി വിഷയത്തിൽ ക്വിസ് മത്സരം. 12.45ന് പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി തൈകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.