ബംഗളൂരു: ബംഗളൂരുവിലെ ചില സ്വകാര്യ കോളജുകളിലെ എൻജിനീയറിങ് സീറ്റ് ബ്ലോക്ക് ചെയ്യൽ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
ബി.എം.എസ് കോളജ് ഓഫ് എൻജിനീയറിങ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ് തുടങ്ങിയ കോളജുകളുടെ പരിസരം, ബി.എം.എസിന്റെ ട്രസ്റ്റികൾ, അവരുടെ പ്രധാന സഹകാരികൾ, ചില വിദ്യാഭ്യാസ കൺസൾട്ടന്റുകൾ, ഏജന്റുമാർ എന്നിവരുടെ ഓഫിസുകൾ എന്നിവയിലാണ് പരിശോധിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഏജൻസിയുടെ ബംഗളൂരു സോണൽ യൂനിറ്റാണ് അന്വേഷണം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.