ദസറ ഭക്ഷ്യമേള 26 മുതല്‍

ബംഗളൂരു: ഈ വര്‍ഷത്തെ ദസറ ഭക്ഷ്യമേള സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ നാലുവരെ നടക്കും. മൈസൂരുവിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മൈതാനിയിലും മൈസൂരു നഗരവികസന അതോറിറ്റി മൈതാനിയിലുമായി നടക്കുന്ന മേള യിൽ പരമ്പരാഗത ഗോത്രവിഭവങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങളുമായി സ്റ്റാളുകളുണ്ടാവും.

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മൈതാനിയില്‍ 100 സ്റ്റാളുകൾ സജ്ജമാക്കും. മൈസൂരു നഗരവികസന അതോറിറ്റിയുടെ മൈതാനിയില്‍ 70 സ്റ്റാളുകളും ഉണ്ടാകും.

ദസറ ഭക്ഷ്യമേള ഉപസമിതിയുടെ നേതൃത്വത്തിലാണ് സ്റ്റാളുകള്‍ തുറക്കുക. തീറ്റമത്സരവും കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും.

Tags:    
News Summary - Dussehra Food Festival starting from 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.