മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവർ
മംഗളൂരു: ലഹരിവിരുദ്ധ പൊലീസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിവിധ മയക്കുമരുന്നുകളുമായി രണ്ടുപേരെ മംഗളൂരുവിൽ അറസ്റ്റ് ചെയ്തു. മംഗളൂരു അത്താവറിലെ കെ. ആദിത്യ (29), അഡ്യാർപദവ് ലോബോ നഗറിലെ റോഹൻ സെക്വേറിയ (33) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി സന്ദർശകരുടെ വാഹന പാർക്കിങ് സ്ഥലത്ത് കാർ നിർത്തി ഇടപാടുകാരെ തേടുന്നതിനിടയിലാണ് പിടിവീണത്. 2.95 കിലോഗ്രാം കഞ്ചാവ്, ഹാഷ് ഓയിൽ, എൽ.എസ്.ഡി, രണ്ടു ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, 20 ലക്ഷം രൂപ വിലവരുന്ന കാർ എന്നിവ കസ്റ്റഡിയിലെടുത്തു.
സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് അസി. കമീഷണർ പ്രതാപ് സിങ് തൊറട്ട്, മംഗളൂരു നോർത്ത് പൊലീസ് ഇൻസ്പെക്ടർ അജ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.