Posted On
date_range Updated On
date_range കുടുംബത്തിലെ ആറുപേർ കാളി നദിയിൽ മുങ്ങിമരിച്ചു
മംഗളൂരു: ഉഡുപ്പി ജില്ലയിലെ അക്വാഡയിൽ ആറുപേർ കാളി നദിയിൽ മുങ്ങിമരിച്ചു. ഹുബ്ബള്ളി ഈശ്വര നഗറിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ കുടുംബത്തിലെ നസീർ അഹ്മദ് (40), രേഷ ഉന്നിസ (38), ഇഫ്റ അഹ്മദ് (15), ആബിദ് അഹ്മദ് (12), അൽച്ചിയ അഹ്മദ് (10), മോഹിൻ അഹ്മദ് (ആറ്) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ നദിക്കരയിൽ എത്തിയ എട്ടംഗ കുടുംബം കുളിക്കാൻ ഇറങ്ങിയതാണെന്ന് ദണ്ഡേലി പൊലീസ് പറഞ്ഞു. രണ്ടുപേർ രക്ഷപ്പെട്ടു. ആറുപേരുടെ മൃതദേഹങ്ങൾ പൊലീസും നീന്തൽ വിദഗ്ധരും ചേർന്ന് പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.