മംഗളൂരു: മൈസൂരുവിൽ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. സുള്ള്യ അറന്തോട് കല്ലുഗുണ്ടിയിലായിരുന്നു അപകടം.
ലോറി ഡ്രൈവർ സിദ്ധു (43) എന്ന സിദ്ധാർഥ് ആണ് മരിച്ചത്. കാലുകൾ രണ്ടും ഒടിഞ്ഞ് സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ സിദ്ധാർഥിനെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ചിക്കമംഗളൂരുവിലെ രുദ്രരാജ്, ശിവമോഗയിലെ സുരേന്ദ്ര, ബണ്ട്വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല, തമ്പി കൊയനാട് എന്നിവരെ സുള്ള്യ ഗവ. ആശുപത്രി, കെ.വി.ജി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.