ബംഗളൂരു: ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമീഷൻ ശിപാർശ ചെയ്ത സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എൽ മത്സരങ്ങളും പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ).
ജൂൺ നാലിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണം നടത്തിയ കമീഷന് സ്റ്റേഡിയത്തിന്റെ രൂപകൽപനയും ഘടനയും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ അനുയോജ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണെന്ന നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍, മതിയായ പാര്‍ക്കിങ് സൗകര്യം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.സി.എ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദിനെയും മുതിർന്ന ഭാരവാഹികളെയും സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് നിർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആൾക്കൂട്ട നിയന്ത്രണം ആവശ്യമാണെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ശിവകുമാറുമായും നടത്തിയ കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും കമീഷന് നിര്‍ദേശിച്ച എല്ലാ ശിപാർശകളും നടപ്പാക്കാമെന്ന് കെ.എസ്.സി.എ സമ്മതിച്ചതായും പ്രസാദ് പറഞ്ഞു. പ്രധാന മത്സരങ്ങൾ പുനഃസ്ഥാപിക്കാൻ കെ.എസ്.സി.എ അടിയന്തര അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.