ബംഗളൂരു നോർത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രവർത്തക സംഗമത്തിൽ പി. എം. അബ്ദുൽ ലത്തീഫ് സംസാരിക്കുന്നു
ബംഗളൂരു: 2026 ഫെബ്രുവരിയിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം വൻ വിജയമാക്കുന്നതിന് ബംഗളൂരുവിലെ സമസ്ത പോഷക സംഘടനകൾ സജ്ജമാണെന്ന് ബാംഗ്ലൂർ എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും നോർത്ത് റേഞ്ച് ട്രഷററുമായ പി.എം. അബ്ദുൽ ലത്തീഫ് പറഞ്ഞു. തഹിയ്യ ഫണ്ട് ശേഖരണമടക്കമുള്ള കാര്യങ്ങളിൽ സമസ്തയുടെ പോഷക ഘടകങ്ങളുടെ സഹകരണം ശ്ലാഘനീയമായിരുന്നു.
ബംഗളൂരുവില്‍ സമസ്തക്ക് ആസ്ഥാന മന്ദിരം സമസ്തയുടെ പ്രഖ്യാപിത പദ്ധതികളിൽപ്പെട്ടതാണ്. സംരംഭം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇനി നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു നേർത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് അബ്ദുൽ റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹുസൈനാർ ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ ഫൈസി സ്വാഗതവും സെക്രട്ടറി അശ്റഫ് മലയമ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.