Posted On
date_range Updated On
date_range ഡി.ആർ.ഡി.ഒ ഓണാഘോഷം 25ന്
ബംഗളൂരു: ഡി.ആർ.ഡി.ഒ ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സാംസ്കാരിക പരിപാടികൾ അരങ്ങേറും. വൈകീട്ട് അഞ്ചിന് കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ പരിപാടികൾക്ക് തുടക്കമാവും. രാജശ്രീ ആർ. മേനോൻ മുഖ്യാതിഥിയാവും. രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയാവും. ഉദ്ഘാടന ചടങ്ങിന് ശേഷം മഞ്ചാടിക്കൂട്ടത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച രാവിലെ പൂക്കള മത്സര ശേഷം 11ഓടെ ഓണസദ്യ ഒരുക്കും. വൈകീട്ട് ഗായകൻ അഫ്സൽ, നടൻ നിർമൽ പാലാഴി തുടങ്ങിയവർ നയിക്കുന്ന മെഗാ ഷോ അരങ്ങേറും. രാത്രി പത്തോടെ പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.