ഡോ. എം.ജി. ബോറലിംഗയ്യ
മംഗളൂരു: കർണാടക സതേൺ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഡോ. എം.ബി. ബോറലിംഗയ്യയെ വെസ്റ്റേൺ റേഞ്ച് ഡി.ഐ.ജിയായി നിയമിച്ചു. അതേസമയം, വെസ്റ്റേൺ റേഞ്ച് ഡി.ഐ.ജിയായിരുന്ന അമിത് സിങ്ങിനെ സതേൺ റേഞ്ചിലും പുനർവിന്യസിച്ചു. ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകൾ ഉൾപ്പെട്ടതാണ് മംഗളൂരു ആസ്ഥാനമായ പശ്ചിമ മേഖല. ബോറലിംഗയ്യ മംഗളൂരുവിലും അമിത് സിങ് മൈസൂരുവിലും ചുമതലയേൽക്കും. 2008 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബോറലിംഗയ്യ. മണ്ഡ്യ മദ്ദൂർ മല്ലനായ്കന വില്ലേജ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.