പി.സി. ജോർജ്
ബംഗളൂരു: വർഗീയതയുടെ വിഷവിത്തുകൾ വിതറി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച പി.സി. ജോർജിന്റെ അറസ്റ്റ് ഇനിയും വൈകിപ്പിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കർണാടക സ്റ്റേറ്റ് ഐ.എം.സി.സി യോഗം വിലയിരുത്തി.
റമദാനിൽ ബംഗളൂരുവിന് പുറമെ മൈസൂരു, വിരാജ്പേട്ട, മംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലേക്കും റിലീഫ് പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ബംഗളൂരുവിൽ ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ ആംബുലൻസ് സർവിസ് ഏർപ്പെടുത്താൻ നടപടി തുടങ്ങിയതായി യോഗം അറിയിച്ചു. ഷാജഹാൻ സേട്ട്, തസ്ലിം സേട്ട്, ഐ.എം.സി.സി നേതാക്കളായ ശോഭ അബൂബക്കർ ഹാജി, ടി.സി. സാലിഹ്, സമീർ മമ്മൂട്ടി, എം.കെ. നസീർ ഹാജി തുടങ്ങിയ നേതാക്കളും മറ്റും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.