Posted On
date_range Updated On
date_range മംഗളൂരു ജയിലിൽ സംഘട്ടനം; രണ്ട് തടവുകാർ ആശുപത്രിയിൽ
മംഗളൂരു: വിചാരണ തടവുകാർ സംഘം ചേർന്ന് മംഗളൂരു ജയിലിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഉള്ളാൾ സ്വദേശി മുഹമ്മദ് ശമീർ എന്ന കടപ്പാർ ശമീർ (33), ബോളിയാറിലെ മുഹമ്മദ് മൻസൂർ എന്ന ബോളിയാർ മൻസൂർ (30) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് 6.30നും 6.45നും ഇടയിലാണ് സംഭവം. 10 തടവുകാർ ചേർന്ന് ജയിൽ അടുക്കളയിലെ ആയുധങ്ങൾ ഉപയോഗിച്ച് ശമീറിനേയും മൻസൂറിനേയും ആക്രമിക്കുകയായിരുന്നു. അക്രമം നടത്തിയവരിൽ മുഫാദ് രിഫാത്ത്, മുഹമ്മദ് റിസ്വാൻ, ഇബ്രാഹിം കല്ലേരി, ഉമർഫാറൂഖ് ഇർഫാൻ, അൽത്താഫ്, നൗഫൽ, സൈനുദ്ദീൻ എന്നീ തടവുകാരുടെ മുഖങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.