ഹെ​ല്‍മ​റ്റ് ധ​രി​ച്ചി​ല്ല; എ​സ്.​ഐ​ക്ക് പി​ഴ

ബം​ഗ​ളൂ​രു: ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​തെ പി​ന്‍ സീ​റ്റി​ല്‍ യാ​ത്ര ചെ​യ്ത എ​സ്.​ഐ​യു​ടെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി . ‘സ്വി​ഗ്ഗി, സൊ​മാ​റ്റോ, കൊ​റി​യ​ര്‍ ബോ​യ്സ് തു​ട​ങ്ങി​യ​വ​ര്‍ ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര​ചെ​യ്യു​ന്ന​ത് പി​ന്തു​ട​ര്‍ന്നു​പി​ടി​ക്കു​ന്ന പൊ​ലീ​സി​ന് സ്വ​ന്തം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​ത് കാ​ണു​ന്നി​ല്ലേ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ട്വി​റ്റ​റി​ല്‍ കെ.​ജി. മ​ഞ്ജെ ഗൗ​ഡ എ​ന്ന​യാ​ളാ​ണ് വി​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ക​ബ്ബ​ണ്‍ പാ​ര്‍ക്ക് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് ക​ബ്ബ​ണ്‍ പാ​ര്‍ക്ക് ട്രാ​ഫി​ക് പൊ​ലീ​സ് ബൈ​ക്കു​ട​മ​ക്ക് പി​ഴ ചു​മ​ത്തി. ‘നി​ങ്ങ​ളു​ടെ ചോ​ദ്യം അ​റ്റ​ന്‍ഡ് ചെ​യ്തു സാ​ര്‍’ എ​ന്ന് ട്വി​റ്റ​റി​ൽ മ​റു​പ​ടി​യും ന​ൽ​കി.

Tags:    
News Summary - did not wear a helmet; Fine for S.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.