മംഗളൂരു: ധർമസ്ഥല കൂട്ട സംസ്കാരക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) മേധാവി ഡോ. പ്രണബ് മൊഹന്തി ബെൽത്തങ്ങാടി ഓഫിസിൽ അവലോകന യോഗം നടത്തി. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. ഇതുവരെ കൈവരിച്ച പുരോഗതി പരിശോധിച്ചു.
അന്വേഷണത്തിനിടെ നേരിടുന്ന പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും വിലയിരുത്തി. അന്വേഷണം കാര്യക്ഷമമാക്കുക, ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്യുക, സമീപകാല ചോദ്യം ചെയ്യലുകളിൽനിന്ന് പുറത്തുവന്ന പുതിയ സൂചനകൾ തിരിച്ചറിയുക എന്നിവയെക്കുറിച്ചായിരുന്നു ചർച്ചകൾ. കേസുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
പരാതിക്കാരനും ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുമായ മാണ്ഡ്യ സ്വദേശി ചിന്നയ്യയെ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്നവരും ആംബുലൻസ് ഡ്രൈവർമാരും ഇതിൽ ഉൾപ്പെടുന്നു. ശിവമൊഗ്ഗ ജില്ല ജയിലിൽ വിചാരണ തടവുകാരനാണിപ്പോൾ ചിന്നയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.