ബംഗളൂരു: കെ.എൻ.എസ്.എസിന്റെ ബിദറഹളളി, ഹൊരമാവ്, അൾസൂർ, എം.എസ്. നഗർ, മത്തിക്കരെ, ദാസറഹള്ളി, ജയനഗർ, തിപ്പസാന്ദ്ര, വിമാനപുര കരയോഗങ്ങളിൽ മഹിളാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ധനു മാസ തിരുവാതിര സമുചിതമായി ആഘോഷിച്ചു. അൾസൂർ കരയോഗത്തിന്റെയും വനിതാ വിഭാഗം ശക്തിയുടെയും ആഭിമുഖ്യത്തിൽ കരയോഗം ഓഫിസിൽ നടന്ന ആഘോഷത്തിന് പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി മോഹൻ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് മീന മുരളീധരൻ, മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തിരുവാതിര കളി ആഘോഷത്തിന് മാറ്റു കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.