ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ധ​ർ​മ​സ്ഥ​ല ധ​ർ​മാ​ധി​കാ​രി ഡോ. ​വീ​രേ​ന്ദ്ര ഹെ​ഗ്ഡെ​ക്കൊ​പ്പം

ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ധ​ർ​മ​സ്ഥ​ല ക്ഷേ​ത്ര​ത്തി​ൽ

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ ചൊ​വ്വാ​ഴ്ച ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ധ​ർ​മ​സ്ഥ​ല ശ്രീ ​മ​ഞ്ചു​നാ​ഥ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി. ധ​ർ​മ​സ്ഥ​ല ധ​ർ​മാ​ധി​കാ​രി ഡോ. ​വീ​രേ​ന്ദ്ര ഹെ​ഗ്ഡെ എം.​പി​യു​മാ​യി ഡി.​കെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങും മു​മ്പ് മ​ഞ്ചു​നാ​ഥ​യു​ടെ അ​നു​ഗ്ര​ഹ​വും വീ​രേ​ന്ദ്ര ഹെ​ഗ്ഡെ​യു​ടെ ആ​ശീ​ർ​വാ​ദ​വും തേ​ടി​യെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​തേ​ത​ര നി​ല​പാ​ട് സ്വീ​ക​രി​ച്ചു​പോ​ന്ന വീ​രേ​ന്ദ്ര ഹെ​ഗ്ഡെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ബി.​ജെ.​പി പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞി​രു​ന്നു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ പി.​ടി. ഉ​ഷ​ക്കൊ​പ്പം ഹെ​ഗ്ഡെ​യേ​യും രാ​ജ്യ​സ​ഭ അം​ഗ​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Deputy Chief Minister D.K. Shivakumar visiting Dharamsthala Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.