ബംഗളൂരു: ഏപ്രിൽ മുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് കൂടിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. 257 മുതൽ 315 വരെ കേസുകളാണ് മാർച്ച് വരെ ഓരോ മാസവും റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഏപ്രിലിൽ അത് 570 ആയി ഉയർന്നു. ഈ മാസം ഇതുവരെയായി 360 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താപനിലയിൽ പെട്ടെന്നുണ്ടായ മാറ്റത്തോടെ കേസുകൾ വർധിച്ചുവെന്നും ഇത് സാധാരണയാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. മഴയാരംഭിച്ചതോടെ കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകൾ, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുക. മഹാദേവപുര ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കൂടുതൽ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.