ബിക്കാറാം
Posted On
date_range Updated On
date_range സൽമാൻ ഖാനെതിരെ വധഭീഷണി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ബംഗളൂരു: ബോളിവുഡ് താരം സല്മാന് ഖാനെതിരെ വധഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ച യുവാവ് കര്‍ണാടക ഹാവേരിയില്‍ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ബിക്കാറാമാണ് (32) അറസ്റ്റിലായത്. ഇയാൾ ഒരുമാസമായി ഹാവേരിയിലാണ് താമസം. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ നടനെ വധിക്കുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടായിരുന്നു ബിക്കാറാം പണം ആവശ്യപ്പെട്ടത്. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്മാന് ഖാനെതിരെ ഭീഷണി സന്ദേശം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.