ബംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ പമ്പ് ഹൗസിനും പാലഹള്ളിക്കും ഇടയിൽ ഹൊസഹള്ളിക്ക് സമീപം ടിപ്പർ ലോറിയിടിച്ച് കാർ കത്തി പഞ്ചായത്ത് അംഗം വെന്തുമരിച്ചു. ഹുൻസൂരിൽനിന്നുള്ള മൂക്കനഹള്ളി ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രശേഖർ ഗൗഡയാണ് (49) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൂക്കനഹള്ളി പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ എം.എം. ഷെട്ടിഗൗഡയുടെ മകനാണ് ചന്ദ്രശേഖർ.
മാണ്ഡ്യക്കടുത്തുള്ള ഗ്രാമത്തിൽ സമാധാന യോഗത്തിൽ പങ്കെടുത്ത ചന്ദ്രശേഖർ തന്റെ ഇന്നോവ കാറിൽ ഹുൻസൂരിലേക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്. നിമിഷങ്ങൾക്കകം കാർ പൂർണമായി കത്തിനശിക്കുകയും അകത്ത് കുടുങ്ങിയ ചന്ദ്രശേഖർ വെന്തുമരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, എമർജൻസി സർവിസസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.