Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ബംഗളൂരു: ബ്യാടരായനപുരയിൽ ടെംപോ വാനിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഗംഗനഹള്ളി സ്വദേശി സെയ്ഫ് (30) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ.
കഴിഞ്ഞദിവസം രാവിലെ 11.30ഓടെയാണ് അപകടം. നായന്ദനഹള്ളിയിൽനിന്ന് നാഗർഭാവിയിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ടെംപോ വാനും. റോഡരികിൽ ആൾക്കൂട്ടം കണ്ട് ശ്രദ്ധ തിരിഞ്ഞ സാഹചര്യത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് വാനിലിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.