ബംഗളൂരു: ദസറ ആഘോഷങ്ങള്‍ ലോകത്താകമാനമുള്ള പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജില്ല ഭരണകൂടം ഒരുക്കിയതായി അറിയിച്ചു. പ്രശസ്ത ഗായകന് ഹരിഹരന്റെ ഗാനമേളയുള്പ്പെടെയുള്ള സാംസ്കാരിക പരിപാടികള്‍ വ്യക്തതയോടെ കാണാനും കേള്‍ക്കാനും സാധിക്കും.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും എച്ച്.ഡി നിലവാരത്തോടെയാണ് പരിപാടി സംപ്രേഷണം ചെയ്യുക. സര്‍ക്കാറിന്റെ ഔദ്യോഗിക വെബ് സൈറ്റുകള്‍, ഫേസ്ബുക്ക്, യുട്യൂബ്, മുഖ്യമന്ത്രി, ജില്ല അധികാരികള്‍,എം.എല്‍.എ, എം.പി എന്നിവരുടെ പേജുകള്‍ മുഖേന ലൈവ് സ്ട്രീമിങ് ലഭിക്കും.
കഴിഞ്ഞ വര്‍ഷം 97 ലക്ഷം ആളുകള്‍ പരിപാടി ഓണ്‍ലൈനായി കണ്ടിരുന്നു. 2022ല്‍ 1.5 കോടി വ്യൂവര്‍ഷിപ് ലഭിച്ചിരുന്നു. ഈ വര്‍ഷം 1.2 കോടി ജനങ്ങള്‍ പരിപാടി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.