ബംഗളൂരു: ബംഗളൂരു എയർപോർട്ട് റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് വിദ്യാർഥികളടക്കം നാലു മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസറഹള്ളിയിലെ സ്വകാര്യ കോളജിൽ ബി.ബി.എ വിദ്യാർഥികളായ മലപ്പുറം സ്വദേശി നസീം അബ്ബാസ് (21), മുഹമ്മദ് നുസൈഫ് (21), സൽമാൻ (21) എന്നിവരും ഇവരുടെ സുഹൃത്തായ മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസുമാണ് പിടിയിലായത്. യുവാക്കൾ കാറിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.