ബംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യദിനത്തോടനുബന്ധിച്ച് ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, മൈസൂരു സിറ്റി കോര്പറേഷന് എന്നിവ ജില്ലതലത്തില്‍ തിങ്കളാഴ്ച സൈക്കിള്‍ റാലി നടത്തും. സംസ്ഥാനതല ആഘോഷം ബംഗളൂരുവിലെ വിധാൻ സൗധയിൽ നടക്കും. മൈസൂരുവില്‍നിന്ന് രാവിലെ ആറിന് പത്തിലധികം ബൈക്ക് യാത്രികര്‍ ബംഗളൂരുവിലേക്ക് റാലി നടത്തും.
മറ്റു ജില്ലകളില്‍നിന്നു റാലിയില്‍ പങ്കെടുക്കുന്നവരുമായി ചേര്‍ന്ന് ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കും. ‘എന്റെ വോട്ട് എന്റെ അവകാശം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ചര്‍ച്ച, ചിത്രരചന, ഫോട്ടോഗ്രഫി തുടങ്ങി മത്സരങ്ങള്‍ നടക്കും.
പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ജില്ലതല മത്സരങ്ങള്‍ തിങ്കളാഴ്ച മൈസൂരുവില്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 26 വരെ പരിപാടി നടക്കും. ഭരണഘടന ദിവസമായ നവംബര്‍ 26ന് വിജയികള്‍ക്ക് പാരിതോഷികം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.