കോൺഗ്രസ് പ്രകടനപത്രിക: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബം​​ഗ​ളൂ​രു: കോ​ൺ​​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കോ​ൺ​​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ​മ്പ​ത്ത് മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ദ​ത്തി​ന് തെ​ളി​വ് സ​മ​ർ​പ്പി​ക്കാ​നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ എ​വി​ടെ​യാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് കാ​ണി​ക്കാ​നും വാ​ദം തെ​റ്റാ​ണെ​ങ്കി​ൽ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അം​ബേ​ദ്ക​ർ വി​ഭാ​വ​നം ചെ​യ്ത സ​മ്പ​ത്തി​ന്റെ തു​ല്യ​വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്ത് സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ർ​വേ ന​ട​ത്താ​നു​ള്ള കോ​ൺ​​ഗ്ര​സി​ന്റെ സ​മ്പ​ത്തി​ന്റെ തു​ല്യ​വി​ത​ര​ണം എ​ന്ന കോ​ൺ​​ഗ്ര​സി​ന്റെ ല​ക്ഷ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി സാ​മൂ​ഹി​ക ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​നാ ആ​ദ​ർ​ശ​ങ്ങ​ളെ എ​തി​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് തു​റ​ന്നു​പ​റ​യാ​നും സി​ദ്ധ​രാ​മ​യ്യ വെ​ല്ലു​വി​ളി​ച്ചു.

Tags:    
News Summary - Congress Manifesto: Siddaramaiah challenged the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.