ടിപ്പു ജയന്തി: ബി.ജെ.പി സർക്കാർ നിരോധനം പിൻവലിക്കാതെ കോൺഗ്രസ് സർക്കാർ

മംഗളൂരു: ടിപ്പു സുൽത്താൻ ജയന്തി നടത്തുന്ന പശ്ചാത്തലത്തിൽ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 11 വരെയാണ് പ്രാബല്യം.

ഒന്നാം സിദ്ധാരാമയ്യ സർക്കാർ ടിപ്പു ജയന്തി 2015ൽ ഔദ്യോഗികമായി നടത്തിയിരുന്നു. വിമർശങ്ങളും പ്രതിഷേധവും നേരിട്ടായിരുന്നു സർക്കാർ മുന്നോട്ട് പോയത്. പിന്നീട് അധികാരത്തിലെത്തിയ ബി.എസ്.യദ്യൂരപ്പ സർക്കാർ 2019ൽ ടിപ്പു ജയന്തി റദ്ദാക്കി ഉത്തരവിറക്കി.

രണ്ടാം സിദ്ധാരാമയ്യ സർക്കാറാവട്ടെ ടിപ്പു ജയന്തി ആയിട്ടും നിരോധം പിൻവലിച്ചിട്ടില്ല.

ഇതിന്‍റെ പശ്ചാത്തലത്തിൽ ശ്രീരംഗപട്ടണത്ത് പ്രകടനങ്ങൾ പാടില്ലെന്നും പ്രകോപന എഴുത്തോ ചിത്രങ്ങളോ അടങ്ങിയ ടീഷർട്ട് ധരിക്കരുതെന്നും നിർദേശമുണ്ട്.

Tags:    
News Summary - Congress government not lifting ban on Tipu Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.