ഇളനീർ വെള്ളം കുടിച്ച 15 പേർ ആശുപത്രിയിൽ; ഫാക്ടറി അടച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ അഡ്യാർ വളച്ചിൽ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനടുത്ത കണ്ണൂർ, തുംബെ സ്വദേശികളാണ് അതിസാരം ബാധിച്ച് ആശുപത്രിയിലുള്ളത്. തിങ്കളാഴ്ച ഫാക്ടറിയിൽ നിന്ന് വാങ്ങിയ ഇളനീർ വെള്ളം ചൊവ്വാഴ്ച കഴിച്ചതിനെത്തുടർന്ന് വയറിളക്കവും ഛർദിയും ബാധിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും 12 വയസ്സുള്ള കുട്ടിയും മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേരെ ഒ.പി വിഭാഗത്തിൽ ചികിത്സ നൽകി വിട്ടയച്ചു.

സംഭവത്തെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യയുടെ നേതൃത്വത്തിൽ സംഘം ഫാക്ടറിയിൽ പരിശോധന നടത്തി. 15 ലിറ്റർ ഇളനീർ വെള്ളം രാസപരിശോധനക്ക് അയച്ചതായി ഡി.എച്ച്.ഒ അറിയിച്ചു. ആരോഗ്യപ്രശ്നം ബാധിച്ചവർ വാങ്ങിയ എല്ലാ ഇനം സാധനങ്ങളുടേയും സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധന വിധേയമാക്കും. താൽക്കാലികമായി ഫാക്ടറി അടച്ചു പൂട്ടാൻ നിർദേശം നൽകി.

Tags:    
News Summary - coconut water drunk 15 people in hospital; The factory was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.