പത്താം ക്ലാസ് വിദ്യാർഥി അരുവിയിൽ മുങ്ങിമരിച്ചു

മംഗളൂരു: പെർദുരു ആലങ്കാരുവിനടുത്ത മഡിസാലു അരുവിയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ആലങ്കാരു നിവാസി ശ്രീശാന്ത് ഷെട്ടിയാണ്(15) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീശാന്ത് അയൽക്കാരനായ കുട്ടിയോടൊപ്പം മഡിസാലു അരുവിയിൽ നീന്താൻ പോയതായിരുന്നു. നീന്തലറിയാത്ത ശ്രീശാന്ത് മുങ്ങിമരിച്ചതായാണ് പ്രാഥമികവിവരം.

ഒപ്പമുണ്ടായിരുന്ന കുട്ടി ആരെയും അറിയിച്ചില്ല. ശ്രീശാന്ത് എവിടെയാണെന്നറിയാതെ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മഡിസാലു അരുവിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിരിയഡ്കയിലെ കർണാടക പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

Tags:    
News Summary - Class 10 student drowns and died in stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.