മംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജൂൺ നാലിനുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ട ചിന്മയി ഷെട്ടിയുടെ നിയമപരമായ അവകാശി കെ. കരുണാകർ ഷെട്ടിക്ക് ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ഡോ. കെ. വിദ്യാകുമാരി 25 ലക്ഷം രൂപയുടെ നഷ്ടപരിഹാര ചെക്ക് കൈമാറി.
സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ചെക്ക് വിതരണവേളയിൽ ഡെപ്യൂട്ടി കമീഷണർ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. അസിസ്റ്റന്റ് കമീഷണർ രശ്മി കെ, തഹസിൽദാർ, മരിച്ചയാളുടെ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.