ബംഗളൂരു: നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ആദ്യമായി ബാല സൗഹൃദപരമായ മുറികൾ സ്ഥാപിച്ചു. മഗഡി റോഡ്, വിജയനഗർ, ഗോവിന്ദരാജ് നഗർ പൊലീസ് സ്റ്റേഷനുകളിലാണ് ഈ പ്രത്യേക മുറികൾ ഒരുക്കിയത്. കുട്ടികൾക്ക് സുഖകരമായി തോന്നുന്ന വിധത്തിൽ പ്രത്യേകമായി ഒരുക്കിയ മുറികളിൽ കുട്ടികളെ നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന ചിത്രങ്ങളും എഴുത്തുകളും അലങ്കരിച്ചിട്ടുണ്ട്.
അടുത്തകാലത്തായി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് പല കുട്ടികളും പൊലീസിനെ സമീപിക്കാൻ ഭയക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതു മാറ്റാൻ കുട്ടികളോട് സൗഹൃദപരമായി സമീപിക്കാൻ പൊലീസ് പുതിയ പദ്ധതി തുടങ്ങിയത്.
വൈകാതെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കും. ഓരോ മാസവും സ്കൂൾ കുട്ടികൾക്ക് ഈ മുറികളിലേക്ക് സന്ദർശനം ഒരുക്കാനാണ് തീരുമാനം. സന്ദർശന വേളയിൽ കുട്ടികൾക്ക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നൽകും. പദ്ധതി കുട്ടികൾക്കും പൊലീസിനും ഇടയിൽ വിശ്വാസം വളർത്തുകയും കുട്ടികൾക്ക് അതിക്രമ സംഭവങ്ങൾ ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ പ്രേരണ നൽകുകയും ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.